നെടുമ്പാശ്ശേരി: പഞ്ചായത്തിൽ നിന്നും വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്തിലെ 114 പേർക്കാണ് കട്ടിൽ നൽകിയത്. ഒരു വാർഡിൽ നിന്നും ജനറൽ വിഭാഗത്തിൽ പെട്ട ആറ് പേരെ ഗ്രാമസഭകൾ വഴിയാണ് കണ്ടെത്തിയത്. അഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. പുത്തൻവീട്ടിൽ ഭവാനി രാമകൃഷ്ണന് കട്ടിൽ നൽകി പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ വിതരണോദ്ഘാടനം ചെയ്തു. വയോജനങ്ങൾക്ക് ബഡ്ഷീറ്റും ഇതോടൊപ്പം വിതരണം ചെയ്തു. കിഡ്നി സംബന്ധ രോഗങ്ങളുള്ള ഡയാലിസിസ് നടത്തുന്ന 17 രോഗികൾക്ക് ചികിത്സാ സഹായവും മാരകരോഗങ്ങൾക്കടിമയായവർക്ക് ചികിത്സാധനസഹായവും പഞ്ചായത്തിൽ നിന്നും നൽകി.
പഞ്ചായത്ത് ഹാളിൽ നടന്ന ഉദ്ഘാടനത്തിൽ അംബികാ പ്രകാശ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.സി.സോമശേഖരൻ, ആനി കുഞ്ഞുമോൻ, സി.പി.ഷാജി, ഏല്യാമ്മ ഏല്യാസ്, സുമ സാബുരാജ്, സുമിത.പി.വി എന്നിവർ പങ്കെടുത്തു.
ക്യാപ്ഷൻ
നെടുമ്പാശ്ശേരി പഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം പഞ്ചായത്ത് പ്രസിഡൻറ് മിനി എൽദോ ഉദ്ഘാടനം ചെയ്യുന്നു.