സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ ഒരു ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റിനെ കരാര്‍ വ്യവസ്ഥയില്‍ പ്രതിമാസം 25000 രൂപാ നിരക്കില്‍ നിയമിക്കുന്നു. ആസൂത്രണ ബോര്‍ഡിന്റെ പട്ടത്തുള്ള കാര്യാലയത്തില്‍ 27 ന് രാവിലെ 10.30 ന് അഭിമുഖം നടക്കും. അഭിമുഖത്തിനെത്തുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ബി.ഇ/ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആണ് യോഗ്യത. സര്‍ക്കാര്‍ സര്‍വ്വീസിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തിലോ ഹാര്ഡ്വെയര്/നെറ്റ് വര്‍ക്കിംഗ് സോഫ്റ്റ്വെയര് ആപ്ലിക്കേഷനില്‍ മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ പ്രവൃത്തി പരിചയം ഉണ്ടാവണം. മൈക്രോസോഫ്റ്റ്/സി.ഐ.എസ്.സി.ഒ സര്ട്ടിഫിക്കേഷന് അധിക യോഗ്യതയാണ്.
