കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ക്ലാർക്ക്/ക്ലാർക്ക് കം-കാഷ്യർ (കാറ്റഗറി നമ്പർ 13/2018) തസ്തികയിൽ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായി 24 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിൽ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഒ.എം.ആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ”ദേവജാലിക” വെബ്‌പോർട്ടലിൽ നിന്നും പ്രൊഫൈൽ വഴി ഡൗൺലോഡ് ചെയ്യാം. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് അംഗീകരിച്ച തിരിച്ചറിയൽ രേഖയുടെ അസ്സൽ സഹിതം 1.30 ന് മുൻപ് പരീക്ഷാകേന്ദ്രത്തിൽ എത്തണം. പരീക്ഷാ പ്രോഗ്രാം, സിലബസ്സ് തുടങ്ങിയ വിശദ വിവരങ്ങൾ www.kdrd.kerala.gov. in ൽ ലഭിക്കും
