ലോകസഭാ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിതചട്ടങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ, താലൂക്ക്, നഗരസഭാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലത്തില്‍ രൂപീകരിച്ച ഫെസിലിറ്റേഷന്‍ സെന്റര്‍ അംഗങ്ങള്‍ക്ക് ശുചിത്വ മിഷന് -ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ പരിശീലനം നല്കി. തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് മാലിന്യം കുറക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക, പൊതുയിടങ്ങള്‍- പ്രചരണവേദികള്‍-സമ്മേളന നഗരികള്‍ മാലിന്യമുക്തമായി നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കുക, നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍- ഡിസ്പോസബിള്‍ വസ്തുക്കള്‍(പേപ്പര്‍, പ്ലാസ്റ്റിക്, തെര്‍മോക്കോള്‍, കപ്പുകള്‍, പ്ലേറ്റുകള്‍) കുപ്പിവെള്ളം എന്നിവ ഒഴിവാക്കുക. തെരഞ്ഞെടുപ്പ്-വിതരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങളും ഇലക്ഷന് ബൂത്തുകളും മാലിന്യമുക്തമായി സംരക്ഷിക്കുക, തെരഞ്ഞെടുപ്പിന് ശേഷം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നിവയാണ് തദ്ദേശ സ്ഥാപനതലത്തില്‍ രൂപീകരിച്ച ഫെസിലിറ്റേഷന്‍ സെന്ററുകളുടെ ചുമതലകള്‍. ശുചിത്വമിഷന് സ്റ്റേറ്റ് റിസോഴ്സ് പേഴ്സണായ സി.നാരായണകുട്ടി ക്ലാസെടുത്തു. ജില്ലാ ശുചിത്വമിഷന് കോ-ഓഡിനേറ്ററും ഗ്രീന്‍ പ്രോട്ടോകോള്‍ ജില്ലാതല നോഡല്‍ ഓഫീസറുമായ എന്‍.ബെനില ബ്രൂണോ, ഹരിതകേരളം മിഷന് ജില്ലാ കോ-ഓഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്, ശുചിത്വ മിഷന് പ്രോഗ്രാം ഓഫീസര്‍ എ.ഷെരീഫ്, എന്നിവര്‍ സംസാരിച്ചു. ഹരിതകേരളം മിഷന് സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍ എ.മോഹന്‍, ശുചിത്വമിഷന് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് പി.ഹാറൂണ്‍ അലി, ജില്ലാ-നഗരസഭാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത്തല ഫെസിലിറ്റേഷന്‍ യൂണിറ്റ് അംഗങ്ങള്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെയും , ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരുടെയും പ്രതിനിധികള്‍ പങ്കെടുത്തു.
