കേരള പബ്ലിക് സർവീസ് കമ്മീഷൻ ജൂണിൽ നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 30 ദിവസത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലെ വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റുമായി ബന്ധപ്പെടണം. ഫോൺ: 8281075156.