സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ ബി.ബി.എ. (ടൂറിസം മാനേജ്മെന്റ്) കോഴ്സിൽ അപേക്ഷിക്കാം. കേരള സർവകലാശാലയുടെ കീഴിൽ നടത്തുന്ന കോഴ്സിൽ പ്രവേശനത്തിന് താത്പര്യമുള്ളവർ www.keralauniversity.ac.in ൽ അപേക്ഷ നൽകണം. മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനത്തിന് താത്പര്യമുള്ളവർ www.kittsedu.org യിൽ അപേക്ഷിക്കണം. സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യവും ലഭിക്കും. ഫോൺ: 0471-2327707, 9446529467.
