ഇടുക്കി ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിലെ വിവിധ പദ്ധതികളുടെ 2018-19 വര്‍ഷത്തെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുന്നതിനായി നിയമാനുസൃത യോഗ്യതയും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഓഡിറ്റ് നടത്തി 10 വര്‍ഷത്തിലധികം സേവന പരിചയവുമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 12. കൂടുതല്‍ വിവരങ്ങള്‍ക്ക് ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാ പഞ്ചായത്ത്, ഇടുക്കി, പൈനാവ് (ഫോണ്‍ 04862 233027) ഓഫീസുമായി ബന്ധപ്പെടണം.
