നിര്‍മാണം പുരോഗമിക്കുന്ന ജില്ലാ എക്സൈസ് ഓഫീസ് കെട്ടിടം എക്സൈസ്, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് സന്ദര്‍ശിച്ചു. നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനാണ് സന്ദര്‍ശനം. നിര്‍മാണ പ്രവൃത്തികള്‍ ഉടനെ പൂര്‍ത്തീകരിക്കുന്നതിന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. പ്ലാന്‍ ഫണ്ടില്‍ നിന്നും 4.5 കോടി ചെലവില്‍ 11.5 സെന്റ് സ്ഥലത്ത് നാല് നിലകളിലായാണ് കെട്ടിടം നിര്‍മിക്കുന്നത്. 753 സ്ക്വയര്‍ മീറ്ററില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ഓഫീസ്, സ്പെഷ്യല്‍ നാര്‍ക്കോട്ടിക് സ്ക്വാഡ് ഓഫീസ്, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, എക്സൈസ് റേഞ്ച് ഓഫീസ് , എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോ തുടങ്ങിയ ഓഫീസുകളാണ് പ്രവര്‍ത്തിക്കുക.

എക്സൈസ് കമ്മീഷണര്‍ ആനന്തകൃഷ്ണന് ഐ.പി.എസ്, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ഡി.രാജീവ്, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ എന്‍ഫോഴ്സ്മെന്റ് സാം ക്രിസ്റ്റി ഡാനിയേല്‍, ഡെപ്യൂട്ടി കമ്മീഷണര്‍ വി.പി. സുലേഷ്കുമാര്‍, എക്സൈസ് വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.