അങ്കമാലി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പരിഷ്കരിച്ച മാസ്റ്റർ സർക്കുലർ നടപ്പിലാക്കുന്നതിനെ കുറിച്ച് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ 120 ജനപ്രതിനിധികൾക്കുമായി നടത്തുന്ന സംയോജനവും പുതിയ ഇടപെടൽ സാധ്യതകളും എന്ന വിഷയത്തിലുള്ള ദ്വിദിന ശില്പശാല അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യർ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ ജോയിന്റ് ബി ഡി ഒ പ്രസന്നകുമാരി .പി . സ്വാഗതം പറഞ്ഞു . ജനകീയാസൂത്രണത്തിന്റെ ജില്ലാതല ഫെസിലിറ്റേറ്റർ കെ. കെ. രവി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ ഷാജു. വി. തെക്കേക്കര, ചെറിയാൻ തോമസ്, . ലോനപ്പൻ എം.പി. ,നീതു അനു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ .കെ .പി അയ്യപ്പൻ, ഗ്രേസി റാഫേൽ , ശശി മുതലായവർ സംസാരിച്ചു. കില ഫാക്കൽറ്റികളായ ഇബ്രാഹിം ,വത്സലൻ , N. C ബേ ബി, രാജേശ്വരി , സീനത്ത് ഹംസ എന്നിവർ ക്ലാസുകൾ നയിച്ചു.
