വനിതാ ശിശുവികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, റസിഡന്റ് വാർഡൻ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), അസിസ്റ്റന്റ് കെയർ ടേക്കർ തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുള്ള സാമൂഹ്യ സേവനത്തിൽ താത്പര്യമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ആഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കണം.  അപേക്ഷകൾ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം.
ഹോം മാനേജർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് എം.എസ്.ഡബ്ല്യൂ/ എം.എ (സോഷ്യോളജി)/ എം.എ (സൈക്കോളജി), എം.എസ്‌സി (സൈക്കോളജി) യോഗ്യതയുണ്ടാവണം.  പ്രതിമാസം 18,000 രൂപയാണ് വേതനം.  ഫുൾടൈം റസിഡന്റ് വാർഡന് ബിരുദമാണ് യോഗ്യത.  സമാന തസ്തികയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം.  പ്രതിമാസം 13,000 രൂപയാണ് വേതനം.  സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിൽ എം.എസ്‌സി/ എം.എ (സൈക്കോളജി) യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടാവണം.  പ്രതിമാസം 7,000 രൂപ വേതനം ലഭിക്കും.  അസിസ്റ്റന്റ് കെയർടേക്കർക്ക് പ്രീഡിഗ്രി/ പ്ലസ്ടു ആണ് യോഗ്യത.  പ്രതിമാസം 5,000 രൂപ വേതനം ലഭിക്കും.  18നും 35നും ഇടയിലായിരിക്കണം അപേക്ഷകരുടെ പ്രായം.