കേരള തീരത്തേക്ക് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിച്ചു.
ജൂലൈ 19  മുതൽ 20  വരെ  കേരള, ലക്ഷദ്വീപ് തീരങ്ങളിലാണ് മുന്നറിയിപ്പ്. ജൂലൈ 19 വരെ തെക്ക്-പടിഞ്ഞാറൻ, വടക്ക്  അറബിക്കടൽ,  മധ്യ അറബിക്കടൽ എന്നിവിടങ്ങളിൽ തെക്ക്  പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.
ജൂലൈ 20 മുതൽ 22 വരെ തെക്ക്-പടിഞ്ഞാറൻ  അറബിക്കടൽ ചേർന്നുള്ള മധ്യ അറബിക്കടൽ എന്നിവിടങ്ങളിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കാം.
ജൂലൈ 20 വരെ മാലിദ്വീപ്, കോമോറിൻ തീരങ്ങൾ, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ തെക്ക്  പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുണ്ട്. മേൽപറഞ്ഞ സമുദ്രഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആവാൻ സാധ്യതയുള്ളതിനാൽ ഈകാലയളവിൽ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.