എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ കണ്ടെത്തുന്നതിനായി ജില്ലയില്‍ വിവിധകേന്ദ്രങ്ങളില്‍ നടത്തുന്ന സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിനായി രോഗികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി അതാത് ആരോഗ്യ സ്ഥാപനങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യുവാനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി. എന്‍ഡോസള്‍ഫാന്‍ വായു മാര്‍ഗ്ഗം തളിച്ചത് മൂലം ഉണ്ടായിരിക്കാവുന്ന ഏതെങ്കിലും തരത്തിലുള്ള രോഗം ബാധിച്ച ഏതു വ്യക്തിക്കും അവരുടെ പരിധിയിലുള്ള ആരോഗ്യ സ്ഥാപനത്തെ സമീപിച്ച് അപേക്ഷനല്‍കാമെന്ന് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രാമന്‍ സ്വാതി വാമന്‍ പറഞ്ഞു.
