അസൗകര്യങ്ങള്‍ക്കും പരാതികള്‍ക്കും ഇനി വിട. ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കു
ജില്ലയില്‍ മികച്ച കായികതാരങ്ങള്‍ ഉണ്ടായിട്ടുപോലും ഇവര്‍ക്കുള്ള പരിശീലന പരിമിതികള്‍ ഏറെയായിരുന്നു. സ്പോര്‍ട്സ് ഹോസ്റ്റലിന്റെ നവീകരണ പണികള്‍ പൂര്‍ത്തിയാകുന്നതോടെ ഇതിനെല്ലാം പരിഹാരമാകുകയാണ് കുട്ടികള്‍ക്കായി ഹോസ്റ്റലിന് അകത്ത് തന്നെ ജിംനേഷ്യവും, പഠിക്കാനുള്ള സൗകര്യങ്ങളടക്കം ആവശ്യമുള്ളതെല്ലാം ഒരുക്കിയിട്ടുണ്ട്. നിലവില്‍ രണ്ടര ഏക്കര്‍ സ്ഥലത്താണ് സ്പോര്‍ട്സ് ഹോസ്റ്റല്‍ കെട്ടിടം സ്ഥിതിചെയ്യുന്നത്.
കുട്ടികള്‍ക്കായി നീന്തല്‍ കുളവും ഇന്‍ഡോര്‍ കോര്‍ട്ടും ഒരുക്കാനുള്ള പദ്ധതിയും നിലവില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ മുന്നോട്ട് വച്ചിട്ടുണ്ട്. പതിനഞ്ച് വര്‍ഷം മുമ്പ് പണിത കെട്ടിടത്തില്‍ 45 കായിക വിദ്യാര്‍ത്ഥികളാണ് താമസിച്ച് പഠിക്കുന്നത്. എന്നാല്‍ പുതിയ ഹോസ്റ്റല്‍ കെട്ടിടത്തില്‍ 60 ലധികം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും. നിലവില്‍ ജില്ലയിലെ ഹൈസ്കൂള്‍ മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലില്‍ താമസിക്കുന്നത്. അത്ലറ്റിക്സ്, കബഡി, വൊളിബോള്‍ എന്നീ കായികമേഖലയിലെ കുട്ടികളാണ് ഇവര്‍. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ കിടക്ക,തലയണ തുടങ്ങി ആവശ്യമായ സാധനങ്ങളെല്ലാം സ്പോര്‍ട്സ് കൗണ്‍സില്‍ ഒരുക്കും.