പത്തനംതിട്ട: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് നടപ്പാക്കിയ ആവാസ് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സ്‌പെഷ്യല്‍ ഡ്രൈവ് ആഗസ്റ്റ് 16 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
ജില്ലയിലെ മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളെയും എന്റോള്‍ ചെയ്യിപ്പിക്കുന്നതിന് ബന്ധപ്പെട്ടവര്‍ സഹകരിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: ജില്ലാ ലേബര്‍ ഓഫീസ്-0468 2222234, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പത്തനംതിട്ട-8547655373, റാന്നി- 8547655374, തിരുവല്ല- 8547655375, മല്ലപ്പള്ളി- 8547655376, അടൂര്‍- 8547655377.