പാലക്കാട്: ജില്ലയില്‍ എഴുത്തു ലോട്ടറി, ഇതര സംസ്ഥാന ലോട്ടറി, വ്യാജ ലോട്ടറി, ഓണ്‍ലൈന്‍ ലോട്ടറി തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ടോള്‍ ഫ്രീ നമ്പറായ 18004258474 ല്‍ പരാതിപ്പെടാമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു. സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന നമ്പറിലേക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ പരാതികള്‍ അറിയിക്കാം.
