പാലക്കാട്: ചിറ്റൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും വാഹനം-ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കിയിട്ടു ഇത് വരെ സേവനം ലഭിക്കാത്ത അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ അദാലത്ത് നടത്തുന്നു.

അപേക്ഷ നല്‍കിയവര്‍ ബന്ധപ്പെട്ട രേഖകളുമായി ഓഗസ്റ്റ് അഞ്ച് മുതല്‍ ഒമ്പത് വരെ ചിറ്റൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുക്കണമെന്ന് ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.