* ക്യാമ്പുകളിൽ 1519 പേർ
കനത്ത മഴയെതുടർന്ന് സംസ്ഥാനത്ത് 26 ക്യാമ്പുകൾ തുറന്നു. ക്യാമ്പുകളിൽ 379 കുടുംബങ്ങളിലെ 1519 പേരാണുള്ളത്. കോട്ടയം ജില്ലയിലാണ് കൂടുതൽ ക്യാമ്പുകൾ. ഒൻപതെണ്ണമാണ് ഇവിടെയുള്ളത്.
തിരുവനന്തപുരത്താണ് ഏറ്റവുമധികം പേർ ക്യാമ്പുകളിൽ കഴിയുന്നത്. നാലു ക്യാമ്പുകളിൽ 170 കുടുംബങ്ങളിലെ 680 പേർ കഴിയുന്നു. പത്തനംതിട്ടയിൽ രണ്ടു ക്യാമ്പുകളിലായി 201 പേരും ആലപ്പുഴയിൽ മൂന്ന് ക്യാമ്പുകളിലായി 288 പേരും കോട്ടയത്ത് 208 പേരും കഴിയുന്നു.