കൊല്ലം ജില്ലയില്‍ അഞ്ചു പേര്‍ക്ക് കൂടി ഡെങ്കിപനി സ്ഥിരീകരിച്ചു. പനിയുടെ ലക്ഷണങ്ങള്‍ കണ്ടവര്‍ക്ക് ഒസള്‍ട്ടാമിവിര്‍ ഗുളിക നല്‍കി. ജില്ലയിലെ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ വഴി സ്വകാര്യ ഡിസ്‌പെന്‍സറികളിലും മെഡിക്കല്‍ ഷോപ്പുകളിലും ഗുളിക ലഭ്യമാക്കിയിട്ടുണ്ട്.
ഗുളിക ലഭ്യമാകുന്ന ഡിസ്‌പെന്‍സറികളുടെ പട്ടിക എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കിയിട്ടുണ്ട്.
തൃക്കോവില്‍വട്ടത്ത് മരണപ്പെട്ട ആരുണിയുടെ രക്ത പരിശോധനയുടെയും തൊണ്ടയിലെ സ്രവം പരിശോധനയുടെയും ഫലം ലഭ്യമായതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയ്ക്ക് ഡെങ്കിപനിയും എച്ച്1 എന്‍1 പനിയും ഒരുമിച്ച് ബാധിച്ചതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. കണ്ണനല്ലൂര്‍ വടക്കേമുക്ക് നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസില്‍ ഇന്ന് (ജൂലൈ 26) മെഡിക്കല്‍ ക്യാമ്പ് നടക്കും.