സാമൂഹ്യനീതി വകുപ്പ് മുതിര്‍ന്ന പൗരന്മാര്‍ക്ക് കൃത്രിമ ദന്തനിര ലഭ്യമാക്കുന്നതിന് 60 വയസ്സ് കഴിഞ്ഞവരില്‍ നിന്നും മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പല്ലുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍, ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗ യോഗ്യമല്ലാത്തതിനാല്‍ പറിച്ചു നീക്കേണ്ട അവസ്ഥയിലാണെന്ന് സര്‍ക്കാര്‍ ആശുപത്രിയിലെ ദന്തിസ്റ്റ് നിശ്ചിത ഫോറത്തില്‍ സാക്ഷ്യപ്പെടുത്തിയവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഭാഗികമായി പല്ലുകള്‍ മാറ്റിവെക്കാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. നിലവില്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

അര്‍ഹരായവര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ദന്തിസ്റ്റ് നല്‍കിയ സര്‍ട്ടിഫിക്കറ്റ്, ബി.പി.എല്‍ റേഷന്‍ കാര്‍ഡ്, വയസ് തെളിയിക്കുന്ന രേഖ സഹിതം www.suneethi.sjd.kerala.gov.in ല്‍ അപേക്ഷ നല്‍കണം. ഫോണ്‍- 04936 205307.