സുൽത്താൻ ബത്തേരി നഗരസഭ 2018-19 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വയോജന, ഭിന്നശേഷി പാർക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.എൽ സാബു നിർവ്വഹിച്ചു. 12 ലക്ഷം രൂപ ചെലവിലാണ് പണി പൂർത്തീകരിച്ചത്. പാർക്ക് പരിസരം ടൈൽ പാകിയും ഔഷധ സസ്യങ്ങളും, ഫലവൃക്ഷങ്ങളും നട്ട് പിടിപ്പിച്ചും പരിസ്ഥിതി, വയോജന, ഭിന്നശേഷി സൗഹൃദമായാണ് പാർക്ക് നവീകരിച്ചത്.
ഡെപ്യൂട്ടി ചെയർപേഴ്സൺ ജിഷ ഷാജി അധ്യക്ഷത വഹിച്ചു, സ്ഥിരം സമിതി അധ്യക്ഷൻമാരായ സി.കെ സഹദേവൻ, ബാബു അബ്ദുൾ റഹ്മാൻ, എൽസി പൗലോസ്, പി.കെ സുമതി, വൽസ ജോസ്, കൗൺസിലർമാരായ അഡ്വ. രാജേഷ്കുമാർ, എം.കെ സാബു, കെ റഷീദ്, ഷേർഷി കൃഷ്ണൻ, വി.കെ ബാബു, എൻ.കെ മാത്യു, എം. രാമകൃഷ്ണൻ, മാത്യു കപ്യാർമല, ഗജേന്ദ്രൻ, കെ.വി മത്തായി തുടങ്ങിയവർ സംസാരിച്ചു.