അങ്കമാലി : അങ്കമാലി നഗരസഭയിൽ പി.എം.എ.വൈ. പദ്ധതി പ്രകാരം വീട് നിർമ്മിക്കുന്നവർക്ക് നൽകുന്നതിനായി തൊഴിലുറപ്പ് പദ്ധതിയിയിൽ പെടുത്തി നിർമ്മിക്കുന്ന സിമന്റ് കട്ടയുടെ വിതരണം തുടങ്ങി. ഓരോ ഗുണഭോക്താവിനും ആയിരത്തിൽപരം സിമന്റ് കട്ടകളാണ് ഇപ്രകാരം വിതരണം ചെയ്യുന്നത് സംസ്ഥാനത്ത് ഇത്തരം പദ്ധതി നടപ്പിലാക്കുന്ന ആദ്യ നഗരസഭയാണ് അങ്കമാലി.
മൈത്രി നഗറിൽ നടന്ന വിതരണോദ്ഘാടനം ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വിനീത ദിലീപ് നിർവ്വഹിച്ചു പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.കെ.സലി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ടി. വൈ. ഏല്യാസ്, നഗരസഭ സെക്രട്ടറി ബീന.എസ്.കുമാർ, തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടന്റ് ജിഷ.കെ.എം. ഓവർസിയർ സുനി കെ.ചാക്കോ ,പി.ശശി എന്നിവർ സംസാരിച്ചു.