ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ലീഗല്‍ സര്‍വീസ് ക്ലിനിക്ക് തുടങ്ങി. അഡീഷണല്‍ ജില്ലാ ജഡ്ജി കെ.എന്‍. സുജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. സാധാരണക്കാരുടെ ചെറിയ പ്രശ്‌നങ്ങള്‍ കോടതിയില്‍ എത്താതെ പഞ്ചായത്തില്‍ പരിഹരിക്കാവുന്ന സംവിധാനമാണ് ക്ലിനിക്കിലൂടെ യാഥാര്‍ത്ഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് അധ്യക്ഷനായി. വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ തോമസ് ജേക്കബ്, ജെ. സരസ്വതി, ആര്‍. സാജന്‍, സെക്രട്ടറി ബിജു സി. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒരു അഭിഭാഷകന്റേയും വൊളന്റിയറുടേയും സൗജന്യ സേവനം ഇവിടെ ലഭ്യമാകും.