ലോക മുലയൂട്ടല്‍ വാരാഘോഷ ജില്ലാതല സമാപന സമ്മേളനം സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഐസിഡി എസ് പോഗ്രാം ഓഫീസിന്റെയും ആരോഗ്യ വകുപ്പിന്റെയും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്‌സിന്റെയും സംയുക്ത സഹകരണത്തോടെ കാഞ്ഞങ്ങാട് സൂര്യവംശി റസിഡന്‍സി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ദേനാ ഭരതന്‍ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മഫിലിപ്പ് എന്നിവര്‍ മുഖ്യാതിഥിയായിരുന്നു.കുഞ്ഞിന്റെ ആരോഗ്യത്തിന് മുലപ്പാലിന് വളരെയേറെ പ്രാധാന്യമുെണ്ടന്നും മുലപ്പാലില്‍ അത്രയേറെ ഔഷധഗുണങ്ങള്‍ അടങ്ങിയിട്ടുണെന്നും സബ് കളക്ടര്‍ പറഞ്ഞു.
കുഞ്ഞുങ്ങളുടെ ആരോഗ്യ  പരിരക്ഷ ലക്ഷ്യം വച്ച് കേരളത്തിലെ ഗര്‍ഭിണികള്‍ക്ക് അത്രയേറെ പരിഗണന ലഭിക്കുന്നുന്നെും അദ്ദേഹം പറഞ്ഞു. പി ജി പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കണ്ടന്റ് ക്രിയേഷന്‍ മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു.
മുലപ്പാലിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഡോക്യുമെന്ററി അവതരണവും ഉണ്ടായിരുന്നു. തുടര്‍ന്ന് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനുള്ള ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി. കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയര്‍മാന്‍ മഹമ്മൂദ് മുറിയനാവി, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ എച്ച് റംഷീദ്, ജില്ലാ ആരോഗ്യ വകുപ്പ് ആര്‍ സി എച്ച് ഓഫീസര്‍ മുരളീധര നെല്ലൂരായ, ജില്ലാ ഐസിഡിഎസ് പ്രോഗ്രാം ഓഫീസ് സീനിയര്‍ സൂപ്ര്ണ്ട് ഉഷാകുമാരി രമായി, ജില്ലാ ഐസിഡിഎസ്  പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി രഞ്ജിത്ത്, ജില്ലാ സെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ്.വി അരുണ്‍ ലാല്‍,    ഡോ വി.സുരേശന്‍, ഡോ നാരായണ നായിക്, ഡോ ജ്യോതി, ഡോ ശശി രേഖ, ഡോ രഞ്ജിത്ത് ചക്രപാണി, ഡി സി പി യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം ഷുഹൈബ്, നാഷണല്‍ ന്യൂടീഷന്‍ മിഷന്‍ പ്രതിനിധി എം എ അഷര്‍ തുടങ്ങിയവര്‍ സംസാരിച്ചു.