കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഗമണില്‍ നിരവധി സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഇവര്‍ക്ക് രുചികരമായ ഭക്ഷണം മിതമായ വിലയില്‍ ലഭ്യമാക്കാന്‍ പ്രീമിയം കഫെയിലൂടെ കഴിയും. 14 ജില്ലകളിലും ഇത്തരം പ്രീമിയം കഫെകള് ആരംഭിച്ചിട്ടുണ്ട്. ഏറ്റവും അവസാനത്തേതാണ് ഇടുക്കി ജില്ലയില്‍ ആരംഭിച്ചത്. നിലവില്‍ കേരളത്തിലാകെ 15 പ്രീമിയം കഫെകളാണുള്ളത്.
വനിതകളുടെ കൂട്ടായ്മയിലൂടെയുള്ള ഇത്തരം സംരംഭങ്ങള്‍ നിരവധി പേര്‍ക്ക് തൊഴിലവസരം നല്‍കും. 46 ലക്ഷത്തിലധികം അംഗങ്ങളാണുള്ളത്. ദാരിദ്ര്യലഘൂകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബശ്രീ പ്രവര്‍ത്തനം സ്ത്രീകള്‍ക്ക് സാമ്പത്തിക സാംസ്കാരിക സാമൂഹിക ഉണര്‍വ് പകരാനും കഴിഞ്ഞിട്ടുണ്ട്. കുടുംബശ്രീ സംഘടിപ്പിക്കുന്ന കലോത്സവം മികച്ച നിലവാരം പുലര്‍ത്തുന്നതാണ്.
കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ അടിസ്ഥാനത്തിലുള്ള സരസ് മേളയില്‍ കോടിക്കണക്കിന് രൂപയുടെ ബിസിനസ് നടക്കുകയും മികച്ച വരുമാനം ലഭ്യമാക്കുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. വാഗമണ്‍ വാര്‍ഡ് മെമ്പര്‍ മായ സജി അധ്യക്ഷത വഹിച്ചു.
