മൊഗ്രാല്‍പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ അക്കര ഫൗണ്ടേഷന് ഭിന്നശേഷിക്കര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ മെഡിസിന്, ഫിസിയോ തെറാപ്പി , ഓഡിയോളജി, സ്പീച്ച് തെറാപ്പി, ഡെന്റല്‍ തുടങ്ങിയ വിഭാഗങ്ങളിലായി 10 ഡോക്ടര്‍മാരും 20 പാരാ മെഡിക്കല്‍ സ്റ്റാഫും ക്യാമ്പിന് നേതൃത്വം നല്കി.
അക്കര ഫൗണ്ടേഷന്റെ നേതൃത്യത്തില്‍ ജൂണ്‍ മാസത്തില്‍ നടത്തിയ സര്‍വ്വെയില്‍ കണ്ടെത്തിയ ഭിന്നശേഷിക്കാരില്‍ 18 വയസ്സിന് താഴെയുള്ള 50 കുട്ടികളെയാണ് ക്യാമ്പിലേക്ക് ക്ഷണിച്ചത്.
സംസാര വൈകല്യമുള്ള 18 പേര്‍ക്കും , കേഴ്വി വൈകല്യമുള്ള അഞ്ച് പേര്‍ക്കും ശാരീരിക വൈകല്യമുള്ള ഒമ്പതു പേര്‍ക്കും തുടര്‍ചികിത്സ ആവശ്യമാണെന്ന് കണ്ടെത്തി.
സംസാര വൈകല്യമുള്ള 18 പേര്‍ക്കും , കേഴ്വി വൈകല്യമുള്ള അഞ്ച് പേര്‍ക്കും ശാരീരിക വൈകല്യമുള്ള ഒമ്പതു പേര്‍ക്കും തുടര്‍ചികിത്സ ആവശ്യമാണെന്ന് കണ്ടെത്തി.
മൂന്ന് പേര്‍ക്ക് എല്ല് സംബന്ധമായ ശസ്ത്രകിയ ആവശ്യമുണ്ട്, 14 പേര്‍ക്ക് ഡന്റല്‍ ചികിത്സയും ആവശ്യമുണ്ട്. ഇവര്‍ക്കുള്ള തുടര്‍ ചികില്‍സ അക്കര ഫൗണ്ടേഷന്റെ നേത്യത്വത്തില്‍ നല്‍കും.
കുന്നില്‍ സിറാജുല്‍ ഉലൂം മദ്രസയില്‍ നടത്തിയ ക്യാമ്പില്‍ അക്കര ഫൗണ്ടേഷന് പ്രൊജക്ട് മാനേജര്‍ മുഹമ്മദ് യാസിര്‍ അദ്ധ്യക്ഷത വഹിച്ചു.
കുന്നില്‍ സിറാജുല്‍ ഉലൂം മദ്രസയില്‍ നടത്തിയ ക്യാമ്പില്‍ അക്കര ഫൗണ്ടേഷന് പ്രൊജക്ട് മാനേജര്‍ മുഹമ്മദ് യാസിര്‍ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സമീറ ഫൈസല്‍, മെഡിക്കല്‍ ഓഫിസര്‍ ജസ്മിന് ജെ നസീര്‍, ഹെല്‍ത് ഇന്‍സ്പെക്ടര്‍ ബി എ അഷ്റഫ്, ഡോ. വാണി, പ്രൊഫ. എലിസബത്, മാഹീന് കുന്നില്‍, മുഹമ്മദ് കുന്നില്‍, മൊയ്തീന് പൂവടുക്കം, ജിനില്‍ എന്നിവര്‍ സംസാരിച്ചു.