സംസ്ഥാനത്ത് കനത്ത മഴ ഭാഗ്യക്കുറി ടിക്കറ്റ് വിതരണത്തെയും വില്പനയെയും ബാധിച്ച സാഹചര്യത്തിൽ ആഗസ്റ്റ് ഒൻപത്, പത്ത്, 11, 12 തിയതികളിലെ യഥാക്രമം നിർമ്മൽ (എൻആർ-133), കാരുണ്യ (കെആർ-408), പൗർണ്ണമി (ആർഎൻ-404), വിൻവിൻ (ഡബ്ല്യു-525) ഭാഗ്യക്കുറി നറുക്കെടുപ്പുകൾ മാറ്റിവച്ചു.

മാറ്റിവച്ച നറുക്കെടുപ്പുകൾ യഥാക്രമം ആഗസ്റ്റ് 23, 24, 25, 26 തിയതികളിൽ ഉച്ചയ്ക്ക് മൂന്നിന് നടത്തും.  ഇതോടൊപ്പം ആഗസ്റ്റ് 23, 24, 25, 26 തിയതികളിലെ നിർമ്മൽ (എൻആർ-135), കാരുണ്യ (കെആർ-410), പൗർണ്ണമി (ആർഎൻ-406), വിൻവിൻ (ഡബ്ല്യു-527) ഭാഗ്യക്കുറിക്കളും റദ്ദാക്കി.