ജില്ലയില്‍ കനത്ത മഴ തുടരുകയും മലമ്പുഴ അണക്കെട്ടിലേക്കുള്ള ജലനിരപ്പ് 112 .95 മീറ്ററിലെത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ നാളെ ( ഓഗസ്റ്റ് 10) മലമ്പുഴ ഡാം തുറക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
അതിനാല്‍ മലമ്പുഴ അണക്കെട്ടിലെ വെള്ളം എത്തുന്ന മുക്കൈപുഴ, കല്‍പ്പാത്തിപ്പുഴ, ഭാരത പുഴ പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്. അണക്കെട്ടില്‍ ഇന്ന് (ഓഗസ്റ്റ് 9 ) രാവിലെ 10 വരെ 109. 23 മീറ്റര്‍ ജലനിരപ്പാണുള്ളത്. റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് 112.95 മീറ്ററായി നിലനിര്‍ത്തേണ്ടതുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മലമ്പുഴ അണക്കെട്ടിന്റെ മൊത്തം ജലസംഭരണ ശേഷി 115 .06 മീറ്ററാണ്.