പാലക്കാട്: കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്തമഴയെത്തുടര്‍ന്ന് തകര്‍ന്ന കണ്ണാടി പന്നിക്കോട് റോഡിലെ പനയഞ്ചിറപാലം അപ്രോച്ച് റോഡ്, ആലത്തൂര്‍ മരുതംതടം റോഡിലെ വെങ്ങാന്നൂര്‍ പാലം അപ്രോച്ച് റോഡ് എന്നിവ താത്ക്കാലിക സജ്ജീകരണങ്ങളോടെ ഗതാഗത യോഗ്യമാക്കിയതായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ അറിയിച്ചു.
