പാഴായ ഇലക്ട്രിക്കല്‍ വയര്‍, ബെഞ്ച്, പേപ്പര്‍. പ്രൊജക്ടര്‍, ലാപ്ടോപ്പ് എന്നിവ കിട്ടിയാല്‍ ചന്ദ്രയാന്റെ ഉപരിതലം നമുക്ക് സസൂക്ഷ്മം വീക്ഷിക്കാം എന്ന് തെളിയിക്കുകയാണ് പാലക്കാട് പി.എം.ജി.എച്ച്.എസ്.സ്കൂളിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. പി.എം.ജി.എച്ച്.എസ്. സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെന്‍സ്- 2019 വിദ്യാഭ്യാസ-പ്രദര്‍ശന മത്സരം ശ്രദ്ധേയമായി.
അഞ്ചു ദിവസങ്ങളിലായി നടന്ന ശില്പശാല വിദ്യാര്‍ഥികളൂടെ ശാസ്ത്രാഭിരുചി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്. ശില്‍പ്പശാലയുടെ അവസാന ദിനമായ ഓഗസ്റ്റ് 16ന് പാലക്കാട് ഉപജില്ലയിലെ 21 ഓളം എല്‍.പി, യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര- ഗണിത ശാസ്ത്രം, പ്രസംഗം, ജനറല്‍ ക്വിസ്, പേപ്പര്‍ പേന നിര്‍മ്മാണം, വിവിധ ഭാഷകളിലുള്ള പത്രനിര്‍മ്മാണ മത്സരങ്ങളും നടന്നു.
ജില്ലയുടെ ചരിത്രം, ഭൂമി ശാസ്ത്ര പ്രത്യേകതകള്‍, മണ്ണിനങ്ങള്‍, ചരിത്രാവശിഷ്ടങ്ങള്‍ തുടങ്ങിയ വിവരങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്.

മേളയില്‍ ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനായാസം കൈകാര്യം ചെയ്യാന്‍ സഹായകമായ ഉപകരണങ്ങള്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ ഗവേഷണ വിഭാഗം ഐഡിയ വിവിധ പ്രവര്‍ത്തനങ്ങള്‍ മേളയില്‍ പരിചയപ്പെടുത്തി.
സെന്‍സ്- 2019 സയന്‍സ് ഫോര്‍ എന്റീച്ചിംഗ് നോവല്‍ സ്കില്‍ ത്രൂ എഡ്യൂക്കേഷന്റെ ഭാഗമായി മുണ്ടൂര്‍ ഐ.ആര്.ടി.സി, മണ്ണ് സംരക്ഷണ വകുപ്പ, അനര്‍ട്ട്, പോളിടെക്നിക്. എക്സൈസ്, ഐ.സി.ഡി.എസ്, ജില്ലാ ആശുപത്രി, ഹോമിയോ, ബി.ആര്.സി, കെ.എസ്.ഇ.ബി വകുപ്പുകള്‍ മേളയില്‍ ഒരുക്കി. സെന്‍സ് പ്രദര്‍ശന മേള വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇന്‍-ചാര്‍ജ്ജ് അനിത, സ്കൂള്‍ പ്രധാനാധ്യാപിക പി.സി സൈജു, കണ്‍വീനര്‍ ജി.മുരളി, ജോയിന്റ് കണ്‍വീനര്‍ ശില്പ, പി.ടി.എ പ്രസിഡന്റ് വിനോദ് കെ. കയനാട്ട്, വൈസ് പ്രസിഡന്റ് സുരേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.