സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷനും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ശ്രീ. സത്യസായി ഓഫർനേജ് ട്രസ്റ്റും സംയുക്തമായി നടത്തി വരുന്ന കൊറ്റാമം ”സാഫല്യം” അഗതിമന്ദിരത്തിൽ അന്തേവാസികളാകാൻ താല്പര്യമുളള ഭിന്നശേഷിക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിരാലംബരും നിർധനരും 50 വയസ്സിനു മുകളിൽ പ്രായമുളള കിടപ്പുരോഗിയല്ലാത്തവരുമായ ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം.

അപേക്ഷകൾ നേരിട്ടും ഗ്രാമപഞ്ചായത്തുകൾ/സന്നദ്ധസംഘടനകൾ മുഖേനയും സമർപ്പിക്കാം വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അപേക്ഷകന്റെ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ/പ്രസിഡന്റിന്റെ ശുപാർശ, ആധാർ/ഇലക്ഷൻ ഐ.ഡി കാർഡ്/റേഷൻ കാർഡിന്റെ കോപ്പി, ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, കിടപ്പുരോഗി അല്ലെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ്, അപേക്ഷന് മറ്റ് സംരക്ഷകരില്ലെന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം, എന്നിവ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷനുമായോ തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമായോ ബന്ധപ്പെടണം. അപേക്ഷകൾ താഴെക്കൊടുക്കുന്ന വിലാസങ്ങളിലേതിലെങ്കിലും സമർപ്പിക്കാം.
ദി മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം 12, ഫോൺ: 0471-2347768, 7152, 7153, 7156

ദി സെക്രട്ടറി/പ്രസിഡന്റ്, തിരു: ജില്ലാ പഞ്ചായത്ത്, പട്ടം, തിരുവനന്തപുരം, ഫോൺ: 0471-2550750, 2440890
മാനേജർ, സാഫല്യം ഭിന്നശേഷി പരിചരണകേന്ദ്രം, കൊറ്റാമം, പാറശ്ശാല, തിരുവനന്തപുരം. ഫോൺ: 9746605046