കൊല്ലം: ജില്ലാ കലക്ടറുടെ സ്റ്റുഡന്റ്‌സ് കമ്മ്യൂണിറ്റി സര്‍വ്വീസ് പ്രോഗ്രാമും ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കോളേജ് വിദ്യാര്‍ഥികള്‍ക്കായി പാലിയേറ്റീവ് കെയര്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.

എസ് എന്‍ കോളേജ് കൊല്ലം, എസ് എന്‍ വിമന്‍സ് കോളേജ്, ഫാത്തിമ മാതാ നാഷണല്‍ കോളേജ്, കൊട്ടാരക്കര സെന്റ്.ഗ്രിഗോറിയസ് കോളേജ്, ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചവറ ബി ജെ എം കോളേജ്, ബിഷപ് ബെന്‍സിഗര്‍ കോളേജ് ഓഫ് നഴ്‌സിംഗ്, എം ഇ എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി, ചാത്തന്നൂര്‍ എന്നീ കോളേജുകളില്‍ നിന്നായി എണ്‍പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

ജില്ലാ ടി.ബി സെന്ററില്‍ നടന്ന പരിപാടി അസിസ്റ്റന്റ് കലക്ടര്‍ മാമോനി ഡോലെ ഉത്ഘാടനം ചെയ്തു. വിദ്യാര്‍ഥികളായ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പാലിയേറ്റീവ് കെയറില്‍ ഏറെ പ്രയോജനപ്പെടുമെന്നും കിടപ്പിലായ രോഗികള്‍ക്ക് ഏറെ ആശ്വാസകരമാകുമെന്നും അഭിപ്രായപ്പെട്ടു.

ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി ആര്‍ ജയശങ്കര്‍ ക്ലാസിന് നേതൃത്വം നല്‍കി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ഹരികുമാര്‍, പാലിയേറ്റീവ് കെയര്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അനൂജ് എന്നിവര്‍ സംസാരിച്ചു.