ഇടുക്കി: ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി അടിമാലി ട്രാഫിക് പോലീസ് യൂണിന്റെയും അടിമാലി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ അടിമാലി ടൗണിലും വിവിധ പ്രദേശങ്ങളിലും ശുചീകരണ പ്രവത്തനങ്ങള്‍ സംഘടിപ്പിച്ചു.അടിമാലി സബ് ഇന്‍സ്പെക്ടര്‍ എസ് ശിവലാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി ധനുഷ്ക്കോടി ദേശിയപാതയില്‍ ചീയപ്പാറ,വാളറ തുടങ്ങിയ ഇടങ്ങളിലായിരുന്നു പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തിയത്.ദേശിയപാതയോരത്തെ മാലിന്യങ്ങള്‍ നീക്കിയതിനൊപ്പം പാതയോരത്ത് നട്ടിരുന്ന തണല്‍മരങ്ങള്‍ക്ക് സുരക്ഷയൊരുക്കിയായിരുന്നു ശുചീകരണം.പോലീസ് സേനാംഗങ്ങളും കാര്‍മ്മല്‍ഗിരി കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അടിമാലി ബസ് സ്റ്റാന്‍ന്റ് അടക്കമുള്ള പ്രദേശങ്ങളും ശുചീകരിച്ചു.
