മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു
പാലക്കാട്: കൊടുവായൂര്‍ ഗവ. ഹയര്‍ സെന്‍ഡറി സ്കൂളില്‍ നടന്ന ‘വിജയോത്സവം’ സ്വര്‍ണപ്പതക്ക വിതരണോദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. 2018-19 അധ്യയന വര്‍ഷത്തില്‍ കൊടുവായൂര്‍ സ്കൂളില്‍ നിന്നും സമ്പൂര്‍ണ എ പ്ലസ് കരസ്ഥമാക്കിയ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികളെയാണ് സ്വര്‍ണപതക്കവും ഉപഹാരവും നല്കി അനുമോദിച്ചത്. കെ.ബാബു എം.എല്‍.എ അധ്യക്ഷനായി.
വിദ്യാഭ്യാസ യോഗ്യത നേടിയതുകൊണ്ടു മാത്രം ജീവിതത്തില്‍ ഉന്നത നിലവാരത്തിലെത്താന്‍ കഴിയില്ലെന്നും വിദ്യാഭ്യാസത്തിനൊപ്പം കഴിവും നൈപുണ്യവും വളര്‍ത്തിയെടുക്കുന്നതിന് വിദ്യാര്‍ഥികളെ രക്ഷിതാക്കളും അധ്യാപകരും പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.