സൗദിഅറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് ബി.എസ്.സി/ ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ) നിയമിക്കുന്നതിനായി ഒഡെപെക്കിന്റെ തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ വച്ച് 17ന് സ്കൈപ്പ് ഇന്റർവ്യൂ നടക്കും.
ഒരു വർഷം പ്രവൃത്തി പരിചയമുളള ബി.എസ്സി നഴ്സുമാർക്കും രണ്ടു വർഷം പ്രവൃത്തി പരിചയമുളള ഡിപ്ലോമ നഴ്സുമാർക്കും അപേക്ഷിക്കാം. ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താത്പര്യമുളളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം mou.odepc@gmail.com എന്ന ഇ-മെയിലിൽ ഒക്ടോബർ 15 നകം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്
ഒഡെപെക്ക് മുഖേന നഴ്സുമാർക്ക് ഐ.ഇ.എൽ.റ്റി.എസ് പരിശീലനം
യു.കെയിൽ നഴ്സ് നിയമനമനാഗ്രാഹിക്കുന്ന ഐ.ഇ.എൽ.റ്റി.എസ് പരിശീലനം നൽകുന്നതിനായി ഒഡെപെക്കിന്റെ എറണാകുളത്തെ പരിശീലനകേന്ദ്രത്തിലേക്ക് അഡ്മിഷന് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റ സഹിതം glp@odepc.in എന്ന മെയിലിലേക്ക് അപേക്ഷിക്കുക. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് യു.കെ യിലെ എൻ.എച്ച്.എസ് ഹോസ്പിറ്റലുകളിലേക്ക് സൗജന്യ നിയമനം നൽകും.