കോട്ടയം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് കക (കാറ്റഗറി – 128/15, 129/15, 130/15, 612/15 & 614/15 എന്‍സിഎ) തസ്തികകളുടെയും കോട്ടയം ജില്ലാ സഹകരണ ബാങ്കില്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 539/15, 540/15) തസ്തികയുടെയും ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്കുളള പ്രായോഗിക പരീക്ഷ ജനുവരി 17, 18 തീയതികളില്‍ തൃക്കോതമംഗലം ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് രാവിലെ ആറു മണി മുതല്‍ നടക്കും. ജനുവരി 16ന് മുമ്പ് മെമ്മോ ലഭിക്കാത്തവര്‍ കോട്ടയം ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടുക.
