കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യ കമ്പനികളുടെ വിവിധ ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു. ഇംഗ്ലീഷ് /ഹിന്ദി ടീച്ചര്‍, സീനിയര്‍ മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ്, ടെലി കോളര്‍/ടെലി മാര്‍ക്കറ്റര്‍, ടെലി കോളിങ് ട്രെയിനര്‍ കം കോ-ഓര്‍ഡിനേറ്റര്‍, ടെക്നിഷ്യന്‍ (ദുബായ്), ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ്, അഡ്മിന്‍ എക്സിക്യുട്ടീവ്, ഓഫീസ് അസിസ്റ്റന്റ്- ഓപ്പറേഷന്‍സ് എന്നിവയാണ് ഒഴിവുകള്‍. താല്പര്യമുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 17നകം എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപെടുക. ഫോണ്‍: 0481- 2563451, 2565452, 7356754522
