കേരള വികസനത്തിന് ചാലക ശക്തിയാകുന്ന ഭാവനാപൂർണമായ നടപടിയാണ് ലോക കേരള സഭാ രൂപീകരണം എന്നും ഇക്കാര്യത്തിൽ സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ പറഞ്ഞു. വജ്രജൂബിലി നിറവിൽ നിൽക്കുന്ന കേരളത്തിന് അത് നല്ല തുടക്കമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികളെ മാറ്റി നിർത്തി കേരള വികസനം സാധ്യമല്ല. പുതിയ നൂറ്റാണ്ടിലെ അനന്തസാധ്യതകൾ വിനിയോഗിക്കാൻ ലോക കേരള സഭ വഴിതുറക്കെട്ടെ എന്നും പുതിയ മുന്നേറ്റത്തിന് നവീന കേരളം എന്ന സ്വപ്‌നം സാക്ഷാൽക്കരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.