ആരോഗ്യ കേരളത്തിന്റെയും, ജി.എച്ച്.എസ്.എസ് പൈവളികെയുടേയും സംയുക്താഭിമുഖ്യത്തില്‍ 10, 12 ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി വ്യക്തിത്വ സെമിനാറും ക്വിസ് മത്സരവും(ടാലന്റ് 2018) നടത്തി. വാര്‍ഡ് മെമ്പര്‍ റസിയ റസാഖ് അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ഭാരതി ഷെട്ടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കുഞ്ഞികൃഷ്ണന്, ബഷീര്‍,ദേവക്കാന ,മുഹമ്മദാലി ,അസീസ് കളായി , ഖാദര്‍ ഹാജി , സഞ്ജീവ സംസാരിച്ചു. സ്കൂള്‍ കൗണ്‍സിലര്‍ ടി.ജെ അനിത സ്വാഗതവും സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി ധര്‍മ്മേന്ദ്ര ആചാരി നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി മാജിക് ഷോയും സമ്മാനവിതരണവും നടത്തി. സി ജോ എം.ജോസ് പരിപാടി അവതരിപ്പിച്ചു. ക്വിസ്സ് മത്സര വിജയികള്‍ക്ക് 2001, 1001, 501, ക്യാഷ് അവാര്‍ഡ് നല്കി.
