കാസർഗോഡ്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ വിവിധ ഓഫീസുകളില്‍ ഒരുവര്‍ഷത്തേക്ക് അപ്രന്റീസ് ക്ലാര്‍ക്ക്-കം-ടൈപ്പിസ്റ്റ് ട്രെയിനികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും ബിരുദവും പിജിഡിസിഎ/ഡിസിഎ/സിഒപിഎ , മലയാളം കമ്പ്യൂട്ടിങ്ങില്‍ പരിജ്ഞാനവുമുളളവരും കാസര്‍കോട് ജില്ലയില്പ്പെട്ടവരുമായിരിക് കണം.
തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രതിമാസം 10,000 രൂപ തോതില്‍ ഓണറേറിയം ലഭിക്കും.താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം അപേക്ഷ നവംബര്‍ 20 നകം സിവില്‍സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍-04994 256162