ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കടവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നു. 50ന് താഴെ പ്രായമുള്ള, നീന്തല്‍ അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 16ന് പകല്‍ രണ്ടിന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷിക്കണം.
