കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/പട്ടികവർഗക്കാരായ തൊഴിൽരഹിതർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്നതിന് തൊഴിൽമേള സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം കൈമനത്തെ ഗവൺമെന്റ് വനിത പോളിടെക്‌നിക്ക് കോളേജിൽ ഡിസംബർ ഒന്നിന് രാവിലെ ഒൻപതിനാണ് തൊഴിൽമേള. പതിനൊന്ന് സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.ncs.gov.
രജിസ്‌ട്രേഷൻ നമ്പർ, വയസ്സ്, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. തൊഴിൽമേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികളോ തൊഴിൽദായകരോ ഫീസ് നൽകേൺണ്ടതില്ല. ഫോൺ: 0471-2332113/8304009409.