കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ ഹാർഡ്വെയർ ആന്റ് നെറ്റ്വർക്ക് മെയിന്റെനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി കോഴ്സിലേക്ക് +2, ഐ റ്റി ഐ, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി ഇല്ല. ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ്വെയർ, നെറ്റ്വർക്ക്, ലാപ്ടോപ് റിപെയർ, ഐ ഒ റ്റി, സി സി റ്റി വി ക്യാമറ ആന്റ് മൊബൈൽ ടെക്നോളജി മേഖലയിലാണ് പരിശീലനം നൽകുക. ഒരു വർഷം ദൈർഘ്യമുള്ള ലോജിസ്റ്റിക്സ് & സപ്ലൈചെയ്ൻ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു.

ആനിമേഷൻ, മൾട്ടിമീഡിയ കോഴ്സുകളായ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയ ഡിസൈനിംഗ് ആന്റ് ഡിജിറ്റൽ ഫിലിംമേക്കിംഗ്, ഡിപ്ലോമ ഇൻ 3 ഡി ആനിമേഷൻ വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡൈനാമിക്സ് ആന്റ് വി. എഫ്. എക്‌സ്, വെബ് ഡിസൈൻ, അഡ്വാൻസ്ഡ് ഗ്രാഫിക് സിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്സുകളിലും അപേക്ഷ ക്ഷണിച്ചു. എസ്. എസ്. എൽ. സി./പ്ലസ്ടു/ ഐ.റ്റി. ഐ./വി. എച്ച്. എസ്. ഇ./ ഡിഗ്രി/ ഡിപ്ലോമ പാസായവർക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളഡ്ജ് സെ  ന്ററിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം.  ksg.keltron.in   ലും അപേക്ഷ ഫോം ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30. വിശദവിവരങ്ങൾക്ക്  കെൽട്രോൺ നോളഡ്ജ് സെ ന്ററർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം. ഫോൺ :0471-2325154/4016555.