സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസിൽ വാച്ച്മാന്റെ ഒരു ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.സംസ്ഥാന സർക്കാർ വകുപ്പുകളിൽ വാച്ച്മാൻ തസ്തികയിൽ ജോലി ചെയ്യുന്നവരും രാത്രിയിൽ ജോലിചെയ്യാൻ സന്നദ്ധത ഉള്ളവരുമായ ജീവനക്കാർക്ക്, വകുപ്പ് തലവൻ മുഖേന, കേരള സർവ്വീസ് ചട്ടങ്ങളിൽ നിർദ്ദേശിച്ച പ്രകാരം അപേക്ഷിക്കാം.
സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, കോർപ്പറേഷൻ ഓഫീസ് കോംപ്ലക്സ്, എൽ.എം.എസ്.ജംഗ്ഷൻ, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം, പിൻ-695033 എന്ന വിലാസത്തിൽ ഡിസംബർ 20നകം അപേക്ഷ ലഭിക്കണം.