മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍വത്കൃത ഒ.പി കൗണ്ടറിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ് ടുവിനൊപ്പം കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. മണ്ണാര്‍ക്കാട് നഗരസഭാ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന.
താല്പര്യമുള്ളവര് വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 19 ന് രാവിലെ 10 ന് ആശുപത്രി ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924-224549.