കുടുംബശ്രീ മിഷന്‍ ഏറ്റെടുത്തിട്ടുള്ള ഏറ്റവും വലിയ പദ്ധതിയാണ് സ്‌നേഹിത കോളിംഗ് ബെല്‍ എന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. ആരും ഒറ്റക്കല്ല സമൂഹം കൂടെയുണ്ട് എന്ന സന്ദേശം ഉയര്‍ത്തി കുടുംബശ്രീ നടപ്പാക്കുന്ന സ്‌നേഹിത കോളിംഗ് ബെല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പന്തളത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
 സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയവരെ ചേര്‍ത്തുനിര്‍ത്തി സ്‌നേഹവും കരുതലും നല്‍കി ഒരു കുടുംബമായി മാറുകയാണ് നാം. കുടുംബശ്രീയുടെ കൈകളില്‍ പദ്ധതി വിജയത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കിടപ്പിലായ കോളിംഗ് ബെല്‍ അംഗം പന്തളം കടയ്ക്കാട് മൂപ്പരു വീട്ടില്‍ സുലൈഖാമ്മാളിനെ എം.പി സന്ദര്‍ശിച്ചു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി കെ സതി അധ്യക്ഷത വഹിച്ചു. എഡിഎംസി. എ മണികണ്ഠന്‍ പദ്ധതി വിശദീകരിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷരായ എ രാമന്‍, രാധാ രാമചന്ദ്രന്‍, ലസിത ആര്‍ നായര്‍, കൗണ്‍സിലര്‍മാരായ ഹസീന, നൗഷാദ് റാവുത്തര്‍, പന്തളം മഹേഷ്, സുനിത വേണു, എന്‍ സരസ്വതിയമ്മ, കൃഷ്ണവേണി, ജി അനില്‍കുമാര്‍, എ.ഷാ, സീന, ശ്രീലത, എം ജി രമണന്‍, ഡി എം സി കെ വിധു, എ.ഡി.എം.സി കെ.എച്ച്. സെലീന എന്‍യുഎല്‍എം മാനേജര്‍ അജിത് കുമാര്‍, ഡി പി എം പി.ആര്‍ അനുപ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീദേവി, വൈസ് ചെയര്‍പേഴ്‌സണ്‍ സരസ്വതി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലയില്‍ 2541 അംഗങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പന്തളം നഗരസഭയിലെ 30 അംഗങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. സമൂഹത്തില്‍ ഒറ്റപ്പെട്ടവരെ കണ്ടത്താനുള്ള സര്‍വ്വെ തുടരുമെന്നും ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.വിധു അറിയിച്ചു.