പത്തനംതിട്ട: ജില്ലാപഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് ജില്ലാ മണ്ണുസംരക്ഷണ ഓഫീസ് മുഖേന കുളനട ഡിവിഷനിലെ മെഴുവേലി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട മഞ്ഞത്തറ പട്ടികജാതി കോളനിയില്‍ നടപ്പിലാക്കുന്ന മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഡിവിഷന് അംഗം വിനീത അനില്‍ നിര്‍വഹിച്ചു.
മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം എന്‍. സുലോചന, മണ്ണ് സംരക്ഷണ വകുപ്പ് ജീവനക്കാരായ ഓവര്‍സിയര്‍ സുര്‍ജിത് തങ്കന്, പി.മിനി, സെയ്ദ് മുഹമ്മദ്, ജിന്‍സി, ശ്യാം കുമാര്‍, പ്രദേശവാസികള്‍, ഗുണഭോക്താക്കള്‍ പങ്കെടുത്തു. പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കായി പത്തു ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പ്രത്യേക ഘടക പദ്ധതിയില്‍പ്പെട്ട ഗുണഭോക്തക്കള്‍ക്കായി പദ്ധതി പരിമിതപ്പെടുത്തിയിരിക്കുന്നു.