സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഫെബ്രുവരി ഒമ്പത്, 10, 11 തീയതികളില്‍ ഒറ്റപ്പാലത്ത് നടത്തുന്ന മധ്യമേഖല സംസ്കാരികോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഒറ്റപ്പാലം ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന എക്സി. അംഗം പി.കെ. സുധാകരന് ലോഗോ പ്രകാശനം നടത്തി. സംഘാടകസമിതി വൈസ് ചെയര്മാന് കെ. സുരേഷ് അധ്യക്ഷനായ പരിപാടിയില്‍ ഡോ. സി.പി. ചിത്രഭാനു, ഇ. ചന്ദ്രബാബു, പ്രൊഫ: ശിവരാമന്, കെ. രാജേഷ്, ഐ.എം. സതീശന്, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം. കാസിം, സി. വിജയന്, ലോഗോ രൂപകല്പന ചെയ്ത സുഭാഷ്കുമാര്‍ തോടയം എന്നിവര്‍ സംസാരിച്ചു.
