കാക്കനാട്: നവംബർ മാസത്തിലെ ‘കളക്ടേഴ്സ് എംപ്ലോയി ഓഫ് ദ മന്ത്’ പുരസ്കാരം സി. ഹേമക്ക്. കളക്ടറേറ്റ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ഹെഡ് ക്ലർക്കാണ് ഹേമ.
മികച്ച ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ജില്ലാ കളക്ടർ എസ്.സുഹാസ് ഏർപ്പെടുത്തിയതാണ് ‘കളക്ടേഴ്സ് എംപ്ലോയി ഓഫ് ദ മന്ത്’ പുരസ്കാരം.
കളക്ടറേറ്റിലെ അന്വേഷണ കൗണ്ടറിൽ പുരസ്ക്കാരപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ തങ്ങൾക്ക് ലഭിച്ച സേവനത്തിന്റെ അടിസ്ഥാനത്തിൽ അഭിപ്രായം രേഖപ്പെടുത്തി പെട്ടിയിലിടാം. എല്ലാമാസവും പെട്ടി തുറന്ന്, ജനങ്ങളുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്.
ഹേമയെ ജില്ലാ കളക്ടർ അഭിനന്ദിച്ചു. എ.ഡി.എം കെ.ചന്ദ്രശേഖരൻ നായർ, ഹുസൂർ ശിരസ്തദാർ കെ.എം.എൽദോ, പ്രോട്ടോക്കോൾ ഓഫീസർ രഞ്ജിത് ജോർജ് എന്നിവരും പ്രഖ്യാപനച്ചടങ്ങിൽ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്:
എംപ്ലോയി ഓഫ് ദി മന്ത് പുരസ്കാരം നേടിയ സി. ഹേമയെ ജില്ലാ കളക്ടർ എസ്.സുഹാസ് അനുമോദിക്കുന്നു.