കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മിഷന്‍ സിറ്റിംഗ് നടത്തി. 26 പരാതികള്‍ പരിഗണിച്ചു. പരാതികളില്‍ 5 എണ്ണം തീര്‍പ്പാക്കി. 3 പരാതികളില്‍ റിപ്പോര്‍ട്ട് തേടി. 18 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. 80 വയസ്സുകാരന്‍ 56 വയസ്സുകാരിയെ പുനര്‍വിവാഹം ചെയ്ത് 2 വര്‍ഷത്തിനുശേഷം ഭാര്യയെ സംരക്ഷിക്കുന്നില്ല എന്ന പരാതിയില്‍ വനിതാ കമ്മീഷന്‍ ഇടപ്പെട്ട് രണ്ടാം ഭര്‍ത്താവിന്റെ മൂത്ത മകനോട് സ്ത്രിയെ സംരക്ഷിക്കണമെന്ന് നിര്‍ദേശിച്ചു.

അന്ധവിശ്വാസത്തിന്റെ മറവില്‍ കൂട്ടികളെ ഭിതിപ്പെടുത്തുന്ന രീതിയിലുള്ള മൃഗതല പ്രദര്‍ശനം നിര്‍ത്തണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. വീടിനതിര്‍ത്തിയില്‍ അയല്‍വീട്ടുകാര്‍ക്ക് ഭീഷണിയാകുന്ന വിധത്തില്‍ മൃഗങ്ങളുടെ തലകള്‍ പ്രദര്‍ശിപ്പിക്കുന്നു എന്ന വീട്ടമ്മയുടെ പരാതിയില്‍ ആണ് നടപടി.വ്യക്തി വിദ്വേഷത്തിന്റെ മറവില്‍ കഴമ്പില്ലാത്ത പരാതികളില്‍ വനിതാ കമ്മിഷനെ നിരന്തരമായി സമീപിക്കുന്ന പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. അഡ്വ എം.എസ് താര, അഡ്വ.ഷിജി ശിവജി, വനിത കമ്മീഷന്‍ എസ്. ഐ രമ എന്നിവരുടെ നേതൃത്വത്തിലാണ് സിറ്റിംഗ് നടന്നത്.