സംസ്ഥാനത്തിന്റെ വികസന നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡന്റ് ലീഡേഴ്‌സ് കോൺക്ലേവ് എന്ന പരിപാടിയിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ യൂണിയൻ പ്രതിനിധികളുമായി ആശയവിനിമയം നടത്തുന്നു. രണ്ടാംഘട്ടം 2020 ജനുവരി 6ന് കോഴിക്കോട് ഫാറൂക്ക് കോളേജിൽ നടത്തും.

രണ്ടാംഘട്ടം കോൺക്ലേവിൽ കണ്ണൂർ, കോഴിക്കോട്, കാർഷിക, വെറ്റിനറി, മലയാളം, സംസ്‌കൃത, കേരള കലാമണ്ഡലം സർവകലാശാലകളിലെ യൂണിയൻ പ്രതിനിധികളും അവയുടെ കീഴിൽ വരുന്ന സ്വാശ്രയ കോളേജുകളിൽ ഉൾപ്പെടെയുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലേയും യൂണിയൻ ചെയർമാൻ, ജനറൽ സെക്രട്ടറി എന്നിവരുമാണ് പങ്കെടുക്കുന്നത്.

പരിപാടിയിൽ പങ്കെടുക്കാൻ യൂണിയൻ ഭാരവാഹികൾ അപേക്ഷ ഓൺലൈനായി നൽകണം. പ്രതിനിധികളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ഡിസംബർ 25വരെയാണ്. ഇതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ www.collegiateedu.kerala.gov.in  വെബ്‌സൈറ്റിൽ ലഭ്യമാണ്. വെബ്‌സൈറ്റിൽ നിന്ന് അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രം സഹിതം  leadersconclaveclt@gmail.com എന്ന മെയിലിലേക്ക് ഡിസംബർ 25ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് അയച്ചു തരണം. കൂടുതൽ വിവരങ്ങൾക്ക് 0471 2303107, 9495999731, 9744167765, 7907170233, 8301975965, 7907401327.